KeralaNEWS

ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: തൂവല്‍ അരുവിയില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാര്‍ത്ഥിയെയും, പ്ലസ് വണ്‍ വിദ്യാര്‍ഥിനിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിൻ സജി (19), പാമ്ബാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. അനില കല്ലാര്‍ ഗവണ്‍മെൻറ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും സെബിൻ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും ആണ്.

ഇന്നലെ വൈകിട്ടോടെ കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി അറിയിക്കുകയായിരുന്നു. അതേസമയം വൈകിട്ട് 6 മണിയോടുകൂടി തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ ചെരിപ്പുകള്‍ കണ്ടെത്തി. ഇതാണ് വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തിയത്.

Signature-ad

നെടുങ്കണ്ടം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിന് രാത്രി 12 മണിയോടെ സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മൃ തദേഹങ്ങള്‍ മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: