KeralaNEWS

അഫീല്‍ മരണത്തിനു കൂട്ടു പോയി, പ്രതീക്ഷയുടെ നിലാവെളിച്ചമായി എയ്ഞ്ചല്‍ എന്ന മാലാഖക്കുഞ്ഞ് ആ ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് വന്നു

   മലയാളിയുടെ മനസ്സിൽ നോവുന്ന ഓർമയാണ അഫീല്‍ ജോണ്‍സൺ എന്ന 16കാരൻ. മൂന്നര വര്‍ഷം മുന്‍പ് പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ച് ജീവന്‍ നഷ്ടമായ അഫീലിനെ  ആരും അത്ര വേഗം മറക്കാനിടയില്ല. ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അഫീല്‍ മരണത്തിന് കീഴടങ്ങിയത്. പാലാ ചൊവ്വൂര്‍ സ്വദേശിയായ ജോണ്‍സന്റേയും ഡാര്‍ളിയുടേയും ഏക മകനായിരുന്നു പതിനാറാം വയസില്‍ ജീവന്‍ നഷ്ടമായ അഫീല്‍. അഫീലിന്റെ മരണത്തോടെ അവസാനിച്ചുവെന്ന് തോന്നിയ ജീവിതം ജോണ്‍സനും ഡാര്‍ളിയും തിരിച്ചുപിടിച്ചിരിക്കുകയാണ്, ഒരു കുഞ്ഞുമാഖാലകുഞ്ഞിലൂടെ.

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ വിദ്യാര്‍ത്ഥി എറിഞ്ഞ ഹാമര്‍ തലയില്‍ പതിച്ച് അഫീലിന് ഗുരുതര പരുക്കേറ്റത് 2019 ഒക്ടോബര്‍ നാലിനാണ്. പതിനേഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 21ന് അഫീല്‍ മരണപ്പെട്ടു. ഏറെ നാളുകള്‍ക്ക് ശേഷമാണ് അഫീല്‍ മരിച്ചുവെന്ന യാഥാര്‍ത്ഥ്യം ജോണ്‍സനും ഡാര്‍ളിയും തിരിച്ചറിയുന്നത്. പിന്നീട് ഒരു കുഞ്ഞുവേണമെന്ന മോഹം ഇരുവര്‍ക്കുമുണ്ടായി.

Signature-ad

അഫീലിന്റെ മരണത്തിന് ശേഷം ഡാര്‍ളിയും ജോണ്‍സനും ഡോക്ടറെ കണ്ടു. നാല്‍പത്തിയഞ്ചാം വയസിലെ പ്രസവം റിസ്‌കാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൃത്രിമ ചികിത്സയിലൂടെ ഗര്‍ഭിണിയായി. 2020 ജനുവരി രണ്ടിന് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അവള്‍ക്ക് അവര്‍ എയ്ഞ്ചല്‍ എന്ന് പേരിട്ടു. ജോണ്‍സണ്‍ന്റേയും ഡാര്‍ളിയുടേയും ജീവിതത്തിലെ പുതുവെളിച്ചമാണിപ്പോള്‍ എയ്ഞ്ചല്‍.

Back to top button
error: