IndiaNEWS

പത്താംക്ലാസ് ജയിച്ചവർക്ക് പരീക്ഷയും അഭിമുഖവുമില്ലാതെ പോസ്റ്റ് ഓഫീസില്‍ അവസരം

ത്താംക്ലാസ് ജയിച്ചവരാണോ? ഇതാ നിങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ജോലി.പരീക്ഷയും അഭിമുഖവുമില്ലാതെ പോസ്റ്റ് ഓഫീസില്‍ അവസരം.ആകെ 30,041 ഒഴിവുകളാണ് ഉള്ളത്.കേരളത്തില്‍ മാത്രം 1,508 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് പരീക്ഷയോ അഭിമുഖമോ മറ്റ് കടമ്ബയോ ഇല്ലാതെ ഇന്ത്യയിലെവിടെയുമുള്ള പോസ്റ്റ് ഓഫിസുകളില്‍ ജോലി ‍ നേടാൻ സാധിക്കും . കേന്ദ്രസര്‍ക്കാരിന് കീഴിലായിരിക്കും ജോലി. പോസ്റ്റ് ഓഫീസിലേക്കുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ റിക്രൂട്ട്‌മെന്റ് ആണിത്.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഓഗസ്റ്റ് 23

Signature-ad

പ്രായം:
18 വയസ്സ് മുതല്‍ 40 വരെ.
(പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 45 വയസ്സ് വരെയും ഒബിസി വിഭാഗക്കാര്‍ക്ക് 43 വയസ്സ് വരെയും ഇളവുണ്ട്. മറ്റ് സംവരണ വിഭാഗക്കാര്‍ക്കും ഇളവുകള്‍ ലഭിക്കുന്നതാണ്).

യോഗ്യത:
പത്താം ക്ലാസ് വിജയം. കൂടാതെ ഏതു സംസ്ഥാനത്തേക്കാണോ അപേക്ഷിക്കേണ്ടത് ആ സംസ്ഥാനത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം.
ഗ്രാമീണ്‍ ഡക്ക് സേവക് (ജി.ഡി.എസ്) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയണം. സ്‌കൂട്ടര്‍/ മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞാലും മതി.

അപേക്ഷാ ഫീസ്:
100 രൂപയാണ് അപേക്ഷാഫീസ്.
എന്നാല്‍ സ്ത്രീകള്‍, ട്രാന്‍സ്, എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.

തെരഞ്ഞെടുപ്പ്
പരീക്ഷ ഇല്ലാതെ പത്താംക്ലാസ് പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.കൂടുതൽ വിവരങ്ങൾ തപാൽ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Back to top button
error: