KeralaNEWS

ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായി സിപിഐ ജില്ലാ സെക്രട്ടറി; കോഴിക്കോട്ടും ബിജെപി പ്രതിഷേധം

പത്തനംതിട്ട: മിത്ത് വിവാദം സംസ്ഥാനത്ത് വലിയ തോതില്‍ ചര്‍ച്ചയായിരിക്കെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ചിത്രം ചര്‍ച്ചയാവുന്നു. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയന്‍ ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചതാണ് വിഷയം. ഒരു യാത്രയുടെ തുടക്കം എന്നാണ് ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പ്.

എ.പി. ജയന്റെ ഫെസ്ബുക്ക് ചിത്രം

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്നയാളാണ് ജയന്‍. വിവാദ പോസ്റ്റില്‍ വ്യക്തതയ്ക്കായി ജയനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല. മിത്ത് വാദത്തില്‍ സ്പീക്കര്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗണപതിക്കൊപ്പം ജില്ലാ സെക്രട്ടറിയുടെ സ്വന്തം ചിത്രം ഫേസ്ബുകില്‍ പങ്കുവച്ചത്.

Signature-ad

അതിനിടെ, തിരുവനന്തപുരത്ത് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഭക്തര്‍ക്കുമെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലും ബിജെപിയുടെ പ്രതിഷേധ പ്രകടനം. സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ മുദ്രാവാക്യങ്ങളുമായാണ് തളി ക്ഷേത്ര പരിസരത്തുനിന്ന് കിഡ്‌സണ്‍ കോര്‍ണറിലേക്ക് ബിജെപി സംസ്ഥാന നേതാക്കളും മഹിളാമോര്‍ച്ച ദേശീയ, സംസ്ഥാന നേതാക്കളുമടക്കം പ്രകടനം നടത്തിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ അധ്യക്ഷനായിരുന്നു. മഹിളാ മോര്‍ച്ച മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖ ഗുപ്ത, സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: