NEWSPravasi

സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് പ്രവാസി മലയാളി സ്‌കൂൾ വിദ്യാർഥിനി മരണമടഞ്ഞു

മസ്‌കറ്റ്: സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി മരണമടഞ്ഞു. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയുമായ അൽന റ്റാകിനാണ് (6 വയസ്സ്) ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ മരണമടഞ്ഞത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽന റ്റാകിന്റെ മരണം സംഭവിച്ചിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും പരിക്ക് ഗുരുതരമല്ല. അൽന റ്റാകിന്റെ മരണത്തെ തുടർന്ന് സീബ് ഇന്ത്യൻ സ്‌കൂളിന് അവധി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: