CrimeNEWS

കണ്ണൂരില്‍ പട്ടാപ്പകല്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം പതിനാറുകാരനെ കാണാതായ കുഞ്ഞിപ്പള്ളിയില്‍ തന്നെ

കണ്ണൂര്‍: കക്കാട് കുഞ്ഞിപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. സ്‌കൂളിലേക്ക് പോകുന്നതിനിടെ കറുത്ത നിറമുള്ള വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. ‘വാഹനത്തിലെത്തിയവര്‍ കൈയില്‍ പിടിച്ച് ബലമായി വാഹനത്തിനുള്ളിലേക്ക് കയറ്റാന്‍ ശ്രമം നടത്തി. കൈ തട്ടിമാറ്റി കുതറിയോടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് – പെണ്‍കുട്ടി പറയുന്നു. പരാതിയെത്തുടര്‍ന്ന് സമീപത്തെ കടകളില്‍ നിന്നുമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായത്. സ്‌കൂള്‍ യൂണിഫോമില്‍ കക്കാട് ഭാഗത്തേയ്ക്ക് നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കറുത്ത ഒമ്നി കാറില്‍ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ഉണ്ടായിരുന്നത്. കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, പെണ്‍കുട്ടി കുതറിയോടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്.

Signature-ad

ഉടന്‍ തന്നെ എതിര്‍വശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും തിരിച്ചറിഞ്ഞ സംഘം വാഹനം തിരിച്ച് പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിപ്പള്ളിയില്‍ പതിനാറുകാരനെ കാണാതായിരുന്നു. ജൂലൈയ് 16-ന് വീട്ടില്‍ നിന്ന് മുടി മുറിക്കാന്‍ തൊട്ടടുത്ത കടയില്‍ പോയ മുഹമ്മദ് ഷൈസിനെയാണ് കാണാതായത്. കാണാതായി 17 ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് കുഞ്ഞിപ്പള്ളിയില്‍നിന്നു തന്നെ പരാതി ഉയരുന്നത്.

Back to top button
error: