കോഴിക്കോട്: റയിൽവെ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ടെൻണ്ടർ നടപടികൾ ആരംഭിച്ചു നവംബറിൽ നിർമ്മാണം തുടങ്ങും.
3 വർഷങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോട്ട് മാത്രമാണ് 48 മീറ്റർ വീതിയിൽ കോൺകോഴ്സ് വരുന്നത്. എറണാകുളത്ത് 24 മീറ്റർ ആണെങ്കിൽ
തിരുവനന്തപുരത്ത് ഇത് 36 മീറ്ററിലാണ്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനെ
വിമാനത്താവള നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമ്പോൾ ഏറ്റവും ആകർഷകമാവുക ‘എയർ കോൺകോഴ്സ്’…
എന്ന ഇടനാഴിയാകും. പ്ലാറ്റ്ഫോമിൽനിന്ന് 8 മീറ്റർ ഉയരത്തിൽ, കിഴക്കും പടിഞ്ഞാറുമുള്ള പ്രവേശന കവാടങ്ങളെ ബന്ധിപ്പിച്ചു നിർമിക്കുന്ന ഈ മേൽപാലത്തിന് 48 മീറ്റർ വീതിയും 110 മീറ്റർ നീളവും ആവും ഉണ്ടാവുക.
യാത്രക്കാർക്ക് വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാൻ വഴിയൊരുക്കുന്നതിനു പുറമെ ഈ വഴിയിൽ കഫറ്റീരിയകളും മറ്റു retail outlets ളും ATM,…. എല്ലാം ഉണ്ടാകും.
പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തവർക്കും ഇതുവഴി യാത്ര ചെയ്യാം. കോൺകോഴ്സിനു മുകളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
ഇപ്പോഴത്തെ കെട്ടിടത്തിന്റെ 10 ശതമാനം മാത്രം നിലനിർത്തി ബാക്കി പൊളിച്ചുനീക്കുന്ന നടപടിയാണ് ആദ്യഘട്ടം.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡ് മാറ്റി സ്ഥാപിക്കും അതോടൊപ്പം ഒയിറ്റി റോഡിലുള്ള കുപ്പി കഴുത്തും ഒഴിവാക്കപ്പെടും.
പദ്ധതിയുടെ ഭാഗമായി വരുന്ന ചില പ്രധാന കാര്യങ്ങൾ
നിലവിലെ സ്റ്റേഷനിലുള്ള 5 ട്രാക്കുകൾക്ക് പുറമെ 4 പുതിയ ട്രാക്കുകൾ അടക്കം ആകെ 9 ട്രാക്കുകൾ.
19 ലിഫ്റ്റുകൾ, 24 എസ്കലേറ്ററുകൾ, 12 മീറ്റർ വീതിയുള്ള ഫുട്ട് ഓവർബ്രിഡ്ജ്, രണ്ട് പ്രവേശനകവാടങ്ങൾ, .
ഒരേസമയം 424 കാറുകൾക്കും 1234 ഇരുചക്രവാഹനങ്ങൾക്കും പാർക്കുചെയ്യാവുന്ന അഞ്ചുനിലകളുള്ള പാർക്കിങ് സംവിധാനമാണ് കിഴക്കുഭാഗത്ത് ഒരുങ്ങുക.
പടിഞ്ഞാറുഭാഗത്ത് ആറുനിലകളുള്ള പാർക്കിങ് സമുച്ചയമുണ്ടാവും. അവിടെ 1488 ഇരുചക്രവാഹനങ്ങൾക്കും 618 കാറുകൾക്കും പാർക്ക് ചെയ്യാം.
48 മീറ്റർ വീതിയുള്ള പാതയാണ് സ്റ്റേഷൻവളപ്പിലെ മറ്റൊരു പ്രത്യേകത.
നിലവിലെ 5 മീറ്റർ വീതിയിലുള്ള 2 ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് പകരം 12 മീറ്റർ വീതിയിലുള്ള 2 പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കും.
ഈസ്റ്റ് ടെര്മിനലിനെയും വെസ്റ്റ് ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്സിൽ ബിസിനസ് ലോഞ്ച് അടക്കമുള്ള സജ്ജീകരണം.
പാർക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ നിന്നും കോൺകോഴ്സിൽ നിന്നും സ്കൈവാക്ക് സൗകര്യം.
നിലവിലെ മുഴുവൻ റെയിൽവേ കോട്ടേഴ്സുകളും പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ടവറുകളിലായി ബഹുനിലകളിലുള്ള പുതിയ കോട്ടേഴ്സ്.
പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം.
Multiplex, Office space , International, National Retail outlets ഒക്കെയായി വാണിജ്യ കേന്ദ്രങ്ങൾ.
ഫ്രാൻസിസ് റോഡിൽ നിന്നും നിലവിലെ നാലമത്തെ പ്ളാറ്റ്ഫോം ഭാഗത്തേക്ക് നേരിട്ട് പ്രവേശനം.
ആർ.എം.എസ് കേന്ദ്രം, പാർസൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ്,
ഭാവിയിലെ മെട്രോ സ്റ്റേഷനെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയാനുള്ള കേന്ദ്രം എന്നിവയും പ്രൊജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതോടൊപ്പം വെസ്റ്റ് ഹിൽ പിറ്റ് ലൈൻ കൂടി സ്ഥാപിച്ചാൽ കോഴിക്കോട് നിന്നും ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ ആകും.