IndiaNEWS

ട്രെയിനിൽ തിരഞ്ഞുപിടിച്ച് വെടിവെച്ചു കൊന്നത് മുസ്ലിങ്ങളെ; ‍ആര്പിഎഫ് കോണ്‍സ്റ്റബിള്‍ ചേതൻ സിംഗ് അറസ്റ്റിൽ

മുംബൈ: ട്രെയിനിൽ തിരഞ്ഞുപിടിച്ച് മുസ്ലിങ്ങളെ വെടിവെച്ചു കൊന്ന ആർപിഎഫ് കോൺസ്റ്റബിൾ ചേതൻസിംഗ് അറസ്റ്റിൽ.തടയാൻ ശ്രമിച്ച ഇയാളുടെ മേലുദ്യോഗസ്ഥനും വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ജയ്പൂര്‍-മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു സംഭവം.

റയിൽവേയിൽ എഎസ്‌ഐയും രാജസ്ഥാൻ സ്വദേശിയുമായ ടിക്കാറാം മീണ,യാത്രക്കാരായ അബ്ദുല്‍ മുഹമ്മദ് ഹുസൈൻ (48), അക്തര്‍ അബ്ബാസ് അലി (48), സദര്‍ മുഹമ്മദ് എന്നിവരുമാണ് മരിച്ചത്.

ബി 5 കോച്ചില്‍ എഎസ്‌ഐയെയും  യാത്രക്കാരെയും ആക്രമിച്ച ശേഷം 40 മിനിറ്റോളം, ചേതൻ സിങ് ആയുധവുമായി നിരവധി കോച്ചുകളില്‍ ചുറ്റിക്കറങ്ങി. അഞ്ച് ബോഗികള്‍ കടന്ന് അദ്ദേഹം പാൻട്രി കാറിലുമെത്തി.

  ഇതിനിടയില്‍ സഹപ്രവര്‍ത്തകര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. പുലര്‍ച്ചെ 5.55 ഓടെ  യാത്രക്കാരിൽ ആരോ അലാറം വലിച്ച്‌ ട്രെയിൻ നിർത്തിക്കുകയായിരുന്നു. മീരാ റോഡ് സ്റ്റേഷന് സമീപം ട്രെയിൻ നിര്‍ത്തിയതോടെ ചേതൻ സിംഗ് തോക്കുമായി പുറത്തേക്ക് ചാടി. വിവരമറിഞ്ഞെത്തിയ ജിആര്‍പി ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടർന്ന്  പിടികൂടുകയായിരുന്നു.

Back to top button
error: