IndiaNEWS

ഗുണ്ടകളെ വെടിവെച്ച്‌ കൊലപ്പെടുത്തി തമിഴ്നാട് പോലീസ്

ചെന്നൈ: കുപ്രസിദ്ധ ഗുണ്ടകളായ രണ്ടു പേരെ പോലീസ് വെടിവെച്ചു കൊന്നു.ചിട്ട വിനോദ്, രമേഷ് എന്നിവരെയാണ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

താംബരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലില്‍ പരിക്കേറ്റ സബ് ഇൻസ്പെക്ടര്‍ ശിവഗുരുനാഥനെ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരണമൂട്ടില്‍ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം.പോലീസിനെ കണ്ട് ഗുണ്ടകള്‍ സഞ്ചരിച്ച വാഹനം അമിത വേഗത്തില്‍ കടന്നു പോകുകയായിരുന്നു.പിന്നാലെ ചെന്ന പോലീസ് വാഹനത്തിന് നേരെ ഇവർ വെടിയുതിർക്കുകയും ചെയ്തു.ഇതോടെ പോലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നു.

Signature-ad

ചിട്ട വിനോദിന്റെ പേരില്‍ പത്ത് കൊലക്കേസുകളും അമ്ബതോളം മറ്റ് കേസുകളുമുണ്ട് . രമേഷിനെതിരെ അഞ്ച് കൊലപാതക കേസുകളും 30 മറ്റ് കേസുകളും ഉണ്ട്.

Back to top button
error: