KeralaNEWS

കൈ കഴുകുന്നതിനിടെ പരവൂർ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് തെറിച്ച് വീണ 19കാരിയ്ക്ക് ദാരുണാന്ത്യം

      തിരുവനന്തപുരം: കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന്   തെറിച്ച് വീണ 19 കാരിക്ക് ദാരുണാന്ത്യം. വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതിയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്  മരണപ്പെട്ടത്.  കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  രേവതി ഇന്ന് രാവിലെയാണ് മരിച്ചത്.

പെണ്‍കുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. സമീപത്തു നിന്ന കൊല്ലം വാടി സ്വദേശി സൂരജ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കും ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. പൊലീസ് സൂരജിന്റെ  മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: