KeralaNEWS

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 1 കോടി ബംഗാൾ സ്വദേശിക്ക്;സുരക്ഷയൊരുക്കി കേരള പോലീസ്

തിരുവനന്തപുരം: ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 1 കോടി രൂപ സമ്മാനമായി ലഭിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയ്ക്ക് ‘സുരക്ഷയൊരുക്കി’ കേരള പോലീസ്.

ബിര്‍ഷു റാബ എന്നയാളെയാണ് 1 കോടിയുടെ ഭാഗ്യം തേടിയെത്തിയത്. ഇതിന് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് ബിര്‍ഷു റാബ തമ്ബാനൂര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തുകയായിരുന്നു.

 

Signature-ad

”സര്‍, മുജേ ബചാവോ..”എന്ന് പറഞ്ഞു കൊണ്ടാണ് ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്ബാനൂര്‍ സ്റ്റേഷനിലേക്ക് ഓടിക്കയറിയതെന്ന് പോലീസ് പറഞ്ഞു. കാര്യം അന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നല്‍കി. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്. ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിര്‍ഷു പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

 

ടിക്കറ്റ് ഏല്‍പ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നല്‍കണം എന്നുമായിരുന്നു ബിര്‍ഷുവിന്റെ ആവശ്യം. ടിക്കറ്റ് കൈമാറുന്നത് വരെ കേരള പോലീസാണ് ബിര്‍ഷുവിന് സുരക്ഷ ഉറപ്പാക്കിയത്.
ബിര്‍ഷു പറഞ്ഞത് മുഴുവൻ കേട്ട തമ്ബാനൂര്‍ എസ്‌എച്ച്‌ഒ പ്രകാശ് ഉടൻ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചു വരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിക്കും വരെ ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തി. പണം സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്നും ധൂര്‍ത്താക്കി കളയരുതെന്ന ഉപദേശം നല്‍കി. സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിര്‍ഷുവിനെ പോലീസ് സ്റ്റേഷനില്‍ നിന്ന് യാത്രയാക്കിയത്.

Back to top button
error: