KeralaNEWS

രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

തൃശൂര്‍: കുന്നംകുളത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേർ മരിച്ചു.മൂന്നു സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോയ മറ്റൊരു ആംബുലന്‍സും മറിഞ്ഞു.ഇതിന്റെ ഡ്രൈവര്‍  റംഷാദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Back to top button
error: