LocalNEWS

വാഹനാപകടത്തിൽ യുവാവ് മരിച്ചു

റാന്നി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മക്കപ്പുഴ ആലായിൽ ഷെറിൻ(37) ആണ് മരിച്ചത്.
പുനലൂർ -മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിൽ മക്കപ്പുഴ പള്ളിപ്പടിയ്ക്കു സമീപം
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.ഷെറിൻ ഓടിച്ച ബൈക്കിൽ എതിരെ വന്ന കാറിടിച്ചായിരുന്നു അപകടം.പെട്ടെന്നുതന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: