കൊച്ചി : നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില്‍ നിന്നും കേരളാ ഗവര്‍ണറെ ഒഴിവാക്കി.
സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില്‍ ഗവര്‍ണറുടെ പേരും നല്‍കിയിരുന്നു.എന്നാൽ കൊച്ചിയില്‍ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാല്‍ ഗവര്‍ണറെ ഒഴിവാക്കിയെന്നാണ് കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക വിശദീകണം.
ഗവര്‍ണര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഇന്ന് വൈകിട്ട് കൊച്ചിയിലെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഗവര്‍ണറെ ഒഴിവാക്കിയ വിവരം പ്രധാന മന്ത്രിയുടെ ഓഫീല് നിന്നും എത്തിയത്. നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി.രാജീവ് സ്വീകരിക്കും