കോഴിക്കോട്:ബൈക്ക് അപകടത്തില്‍പെട്ട് യുവാവ് മരിച്ചു.ചേന്നമംഗലൂര്‍ പുല്‍പറമ്ബ് ആയിപ്പറ്റ മുനീഷ് റഹ്മാന്‍ (26) ആണ് മരിച്ചത്.മുക്കം പൊറ്റശ്ശേരിയിൽ വയലിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. മണാശേരിയില്‍ നിന്നും പുല്‍പ്പറമ്ബിലേക്കു വരുമ്ബോള്‍, പൊറ്റശ്ശേരിയില്‍ റോഡ് നിര്‍മാണം നടക്കുന്ന ഭാഗത്തുവച്ച് ബൈക്ക് വയലിലേക്ക് മറിയുകയായിരുന്നു. മുനീഷിനെ ഉടന്‍തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മുക്കത്ത് സെന്‍ട്രല്‍ ഡ്രൈവിങ് സ്കൂള്‍ ഉടമ മുജീബ് റഹ്മാന്റെ മകനാണ് മുനീഷ് റഹ്മാന്‍.