കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നിലവാരത്തകര്‍ച്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഇതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കേരളം വിടുന്ന സ്ഥിതിയിലായതെന്നും സുരേന്ദ്രൻ പറഞ്ഞു.
വിദേശത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ പോകുമ്ബോഴും വിദേശ സര്‍വകലാശാലകളുടെ ഓഫ് ക്യാമ്ബസുകള്‍ വരാന്‍ കേരളത്തില്‍ സമ്മതിക്കുന്നില്ല.ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണെന്നും അതുകൊണ്ടാണ് ബിജെപി ഈ വിഷയം ഏറ്റെടുക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.