കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിൽ നടന്ന റിമി ടോമിയുടെ ഗാനമേളയ്ക്ക് ശേഷം സൗണ്ട് സിസ്റ്റം അഴിച്ചു മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു.ലൈറ്റുകൾക്കും മറ്റും വലിച്ചിരുന്ന കേബിളിൽ നിന്ന് ഷോക്കേറ്റ് വെളിയം സ്വദേശി ജിഷ്ണു ചന്ദ്രൻ (29) ആണ് മരണപ്പെട്ടത്.
ഇന്നലെ വെളുപ്പിനെ രണ്ടുമണിയോടെയാണ് സംഭവം.കൂടെ ഉണ്ടായിരുന്നവർ ഉടൻതന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെങ്കിലും വിഷ്ണുവിനെ രക്ഷിക്കാൻ സാധിച്ചില്ല.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.