KeralaNEWS

ഇ-ഓട്ടോകളുടെ നിർമ്മാണം അവസാനിപ്പിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത

തിരുവനന്തപുരം: കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ്(KAL) ഇ-ഓട്ടോകളുടെ നിർമ്മാണം അവസാനിപ്പിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെഎഎല്‍ സിഎംഒ-പോര്‍ട്ടല്‍ ചാര്‍ജ് ഓഫിസര്‍ പി.അജിത് കുമാര്‍ പറഞ്ഞു

ഞങ്ങളുടെ പ്ലാന്റില്‍ ഇ-ഓട്ടോകള്‍ ഇപ്പോഴും നിര്‍മിക്കുന്നുണ്ട്. ഇ-ഓട്ടോകള്‍ നിര്‍മാണം നിര്‍ത്തിയെന്ന രീതിയല്‍ അടുത്തിടെ മീഡിയ വണ്ണില്‍ വാര്‍ത്ത വന്നിരുന്നു. ഇതാകാം ഇത്തരമൊരു പ്രചാരണത്തിന് കാരണമായത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ വാര്‍ത്തയ്‌ക്കെതിരെ കെഎഎല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ്, ” പി.അജിത് കുമാർ പറഞ്ഞു

.

Signature-ad

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയ്ക്കും അന്തരീക്ഷമലിനീകരണത്തിനുമൊക്കെ ബദലായാണ് ഇലക്ട്രിക് ഓട്ടോറിക്ഷ നിര്‍മ്മാണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നത്. കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ്(KAL) ആണ് ഇ-ഓട്ടോകള്‍ വികസിപ്പിച്ചത്. 2019 നവംബറില്‍ നിരത്തിലിറങ്ങിയ ഇ-ഓട്ടോറിക്ഷകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കെഎഎല്‍ നിര്‍ത്തലാക്കുന്നു എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

‘ഇ-ഓട്ടോയുടെ ഓട്ടം നിലച്ചു
കേരള സര്‍ക്കാര്‍ വീരവാദത്തോടെ അവതരിപ്പിച്ച ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് പ്രവര്‍ത്തനം നിറുത്തി
ഇതുവരെ വാങ്ങിയവര്‍ കുടുങ്ങി
 ‘ എന്നൊക്കെ എഴുതി സായൂജ്യമടയുന്നവരുടെ ലക്ഷ്യം വേറെയാവാം.എന്നാൽ മറ്റുള്ളവരെക്കൂടി അവർ തെറ്റിധരിപ്പിക്കുകയാണ്.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വികസിപ്പിച്ചെടുത്ത ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെഎഎല്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കെഎഎല്ലിന്റെ പ്ലാന്റിലാണ് ഇവ നിര്‍മിക്കുന്നത്. അന്തരീക്ഷമലിനീകരണം, ശബ്ദമലിനീകരണം, ഇന്ധനചെലവ് എന്നിവ കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഇ-ഓട്ടോകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. പ്രതിസന്ധിയിലായിരുന്ന കെ എ എല്ലിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇ ഓട്ടോ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.2019 നവംബറിലാണ് ഇ ഓട്ടോകള്‍ നിരത്തിലിറങ്ങുന്നത്. കെഎഎല്‍ വികസിപ്പിച്ച ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. 2020ല്‍ നേപ്പാളിലേക്കും ഓട്ടോ വിതരണം ചെയ്തിരുന്നു.

 

കെഎഎല്‍ പുതിയ സംരംഭത്തിനും തുടക്കമിട്ടിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌ക്കരണം നടത്താനുള്ള ഇ-കാര്‍ട്ടുകളാണ് പുതുതായി പുറത്തിറക്കുന്നുന്നത്. ചിലയിടങ്ങളില്‍ ഇതിന്റെ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഇനിയും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇ കാര്‍ട്ടിനുള്ള ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.-അജിത് കുമാർ പറഞ്ഞു

Back to top button
error: