KeralaNEWS

വന്ദേഭാരത് കാസർകോട് എത്തി

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയം. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് കാസര്‍കോട് വരെയായിരുന്നു യാത്ര. രാവിലെ 5.20ന് പുറപ്പെട്ട ട്രെയിന്‍ 1.10നാണ് കാസര്‍കോട് എത്തിയത്. 7 മണിക്കൂര്‍ 50 മിനിറ്റാണ് യാത്രാ ദൈര്‍ഘ്യം.
ആദ്യ പരീക്ഷണ ഓട്ടത്തില്‍ 7 മണിക്കൂര്‍ 10 മിനിറ്റെടുത്താണ് ട്രെയിന്‍ കണ്ണൂരില്‍ എത്തിയത്. ഇത്തവണ യാത്രയ്ക്ക് 17 മിനിറ്റ് കുറവാണെടുത്തത്.
നാല് മണിക്കൂര്‍ പതിനേഴ് മിനിറ്റെടുത്ത് 9.37നാണ് വന്ദേഭാരത് തൃശൂരില്‍ എത്തിയത്. ആദ്യ പരീക്ഷണ ഓട്ടത്തില്‍ 10 മിനിറ്റ് കൂടുതല്‍ സമയം യാത്രയ്ക്ക് വേണ്ടിവന്നിരുന്നു. 11.10 നാണ് കോഴിക്കോട് എത്തിയത്. ഇത്തവണ 5 മണിക്കൂര്‍ 50 മിനിറ്റാണ് വേണ്ടിവന്നത്. കഴിഞ്ഞ തവണ 6 മണിക്കൂര്‍ 6 മിനിറ്റായിരുന്നു.

Back to top button
error: