വിവിധ കരള്‍ രോഗങ്ങള്‍
വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു തരം വൈറസുകളാല്‍ ഈ രോഗം വരുന്നു. മലിനജലത്തിലൂടെയും ഭക്ഷണത്തില്‍ കൂടിയും ഇത് പകരും. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്നു.
ഫാറ്റി ലിവര്‍: അമിത വണ്ണം, കൊളസ്ട്രോള്‍, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൂടുതല്‍ കാണപ്പെടുന്ന രോഗാവസ്ഥയാണിത്.
ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ്: അനിയന്ത്രിത മദ്യപാനം കരളിലെ കോശങ്ങളില്‍ വീക്കത്തിനും തുടര്‍ന്ന് സീറോസിസിനും കരള്‍ കാന്‍സറിനും കാരണമാകുന്നു.
ഓട്ടോ ഇമ്യൂണ്‍ ജനിതക രോഗങ്ങള്‍: അപൂര്‍വ്വമായി കാണുന്ന കരള്‍ രോഗങ്ങളാണ് ഇവ.
സിറോസിസ്: എല്ലാ തരം കരള്‍ രോഗങ്ങളും മൂര്‍ച്ഛിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലാകുകയും കരള്‍ വീക്കം അഥവാ സിറോസിസ് എന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും.
കരള്‍ കാന്‍സര്‍ (hepatocellular carcinoma): സിറോസിസ് രോഗികളിലും വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗികളിലും കാന്‍സര്‍ കാണാനുള്ള സാധ്യതയുണ്ട്.