ന്യൂഡൽഹി:ഇന്ത്യയിലെ ഏറ്റവും വേ ഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡൽഹിയിൽ നിന്നും ആഗ്രയിലേ ക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് ട്രെയിൻ എന്ന വിശേഷണത്തോടെയാണ് ഓടിത്തുടങ്ങിയത്.
ഡൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം മണിക്കൂർ 10 മിനിറ്റ് സമയം മതിയാകും എന്നാണ് പറഞ്ഞിരുന്നത്.രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന് ഇത്രയും ദൂരം പിന്നിടാൻ 1മണിക്കൂർ 20 മിനിറ്റ് സമയം എടുത്തിരുന്നു.എന്നാൽ ഡൽഹി-ആഗ്ര റൂട്ടില്‍ ഗതിമാന്റെ സമയകൃത്യത പരിശോധിച്ച 10 തവണയില്‍ മൂന്നു തവണയും ട്രെയിന്‍ വൈകിയാണ് ഓടിയെത്തിയത്.
ഡല്‍ഹിയിലെ നിസാമുദീന്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലെ കന്റോണ്‍മെന്റ് വരെയുള്ള 200 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 10 മിനിട്ട് കൊണ്ടാണ് ട്രെയിൻ എത്തിച്ചേരേണ്ടത്.എന്നാല്‍ നോണ്‍സ്‌റ്റോപ് ട്രെയിനായിട്ട് പോലും ഗതിമാന്‍ വൈകുന്നുവെന്നാണ് വസ്തുത.സ്വകാര്യ വ്യക്തി നല്‍കിയ വിവരാവകാശത്തിലൂടെയാണ് ഗതിമാന്റെ വേഗത സംബന്ധിച്ച ഈ വിവരം പുറത്ത് വന്നത്.
വന്ദേഭാരതിനേക്കാളും രാജകീയമായി സൗകര്യങ്ങളാണ് ഗതിമാൻ എക്സ്പ്രസ്സിൽ ഒരുക്കിയിരിക്കുന്നത്.നീലയും ചാരനിറവും ഇടയ്ക്കൊരു മഞ്ഞവരയുമാണ് തീവണ്ടിയുടെ നിറം.രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്.എ.സി. ചെയറിന് 750 രൂപയും എക്സിക്യൂട്ടീവ് എ.സി. ചെയറിന് 1500 രൂപയുമാണ് പ്രാരംഭനിരക്കുകൾ.ഒരു വിമാനയാത് രപോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിൽ ഒരുക്കിയിരിക്കുന്നത്.എയർ ഹോസ്റ്റസിനെപ്പോലെ യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻ ഹോസ്റ്റസുമാരുള്ള ആദ്യ തീവണ്ടിയും ഇതാണ്.സൗജന്യ വൈ-ഫൈ, ജി.പി.എസ്. സംവിധാനം, ടെലിവിഷൻ, ഓട്ടോമാറ്റിക് ഡോറുകൾ, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം എന്നീ സാങ്കേതികവിദ്യകളുമുണ്ട്.ഇന്ത് യൻ കോണ്ടിനെന്റൽ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഭക്ഷണവും ലഭ്യമാണ്.