NEWSPravasi

ഷാർജയിൽ മലയാളി വാഹനാപകടത്തിൽ മരണമടഞ്ഞു

ഷാര്‍ജ : ഷാര്‍ജയിലെ ദൈദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു.മാവേലിക്കര കല്ലുമല സ്വദേശി ജോണ്‍ പി നൈനാനാണ് (51 വയസ്സ്) മരിച്ചത്.
ഏപ്രിൽ 16 ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകും വഴി ജോണ്‍ ഓടിച്ചിരുന്ന കാര്‍ ട്രെയിലറിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 15 വര്‍ഷമായി പ്രവാസിയായ ജോണ്‍ പി നൈനാൻ അജ്മാനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ : ദൈദില്‍ സര്‍ക്കാര്‍ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായ ബിജി ജോൺ
മക്കള്‍ : ജസ്ന (വെല്ലൂര്‍ മെഡിക്കല്‍ കോളേജ് നഴ്സിങ് വിദ്യാര്‍ഥിനി), ജെറിന്‍ (ദൈദ് സ്‌കൂള്‍ വിദ്യാര്‍ഥി).

Back to top button
error: