∙ മലബന്ധത്തിൽ നിന്നു മോചനം
ധാരളം നാരുകൾ ശർക്കരയിൽ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധമുണ്ടാകാതെ സഹായിക്കുന്നു. ആരോഗ്യത്തിനു ഹാനികരമായ പദാർഥങ്ങൾ ശരീരത്തിലെത്തുന്നത് പ്രതിരോധിക്കുകയും ചെയ്യും.
∙ ദഹനത്തെ സഹായിക്കുന്നു
നല്ലൊരു സദ്യക്കു ശേഷമോ മാംസഭക്ഷണത്തിനു ശേഷമോ ശർക്കര കഴിക്കുന്നത് ദഹനത്തിന്റെ വേഗത വർധിപ്പിക്കുന്നു.ദഹനരസങ്ങളെ ത്വരിതപ്പെടുത്തി വയറിലുള്ള അസെറ്റിക് ആസിഡിന്റെ പ്രവർത്തനത്തിന്റെ നിരക്ക് കൂട്ടാൻ ശർക്കര സഹായിക്കുന്നു.കൂടാതെ ദഹനപ്രശ്നങ്ങളെ ശർക്കര ഇല്ലാതാക്കുന്നു.
∙ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാനും ശർക്കര സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസു ചെയ്യുന്നതോടൊപ്പം മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടാനും സഹായിക്കും.കൂടാതെ ഇതിലടങ്ങിയിരിക്കുന്ന മറ്റു ധാതുക്കൾ ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.
∙ രോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നു
ശർക്കര ആന്റി ഓക്സിഡൻസിന്റെ ഒരു കലവറയാണ്.ഇതിൽ പ്രധാനം സെലീനിയം ആണ്.ഇത് ശരീരത്തിലെ മൂലധാതുക്കളുടെ തെറ്റായ പ്രവർത്തനത്തെ തടയുന്നു.കൂടാതെ വാർധക്യ ലക്ഷണങ്ങളെ അകറ്റി യൗവനത്തെ നിലനിർത്തുന്നു. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ തടയുന്നതിനും ശർക്കര സഹായിക്കുന്നു.