IndiaNEWS

ജനങ്ങളുടെ സാഹചര്യം മുതലെടുക്കുന്നവരാണ് മിഷിനറിമാരെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭഗവത്

മൊറാദാബാദ്:സമൂഹം കൂടെയില്ലെന്ന് തോന്നുന്ന ജനങ്ങളുടെ സാഹചര്യം മുതലെടുക്കുന്നവരാണ് മിഷിനറിമാരെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭഗവത്.മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം.
ഉത്തർപ്രദേശിലെ മൊറാദാബാദിന് സമീപം ബുര്‍ഹാന്‍പൂരിൽ ഗോവിന്ദനാഥ് മഹാരാജിന്റെ സമാധിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴാണ് മോഹൻ ഭഗവത് ഇക്കാര്യം പറഞ്ഞത്. 100 വര്‍ഷത്തെ കാലയളവില്‍ ഇന്ത്യയിലേക്ക് വന്നവര്‍ എല്ലാം മാറ്റിമറിച്ചു.എന്നാൽ നമ്മുടെ വേരുകള്‍ കൂടുതല്‍ ശക്തമായി ഇവിടെയുണ്ട്. അതിന് പാരമ്ബര്യത്തോടും പൈതൃകത്തോടും നന്ദി പറയുന്നതായും മോഹന്‍ ഭഗത്ത് വ്യക്തമാക്കി.
അവരെ വേരോടെ പിഴുതെറിയാനാണ് ശ്രമം.അതിനാല്‍ സമൂഹം ആ ചതി മനസ്സിലാക്കണം.അതിന് വിശ്വാസം ഊട്ടിയുറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: