മഞ്ഞ, ഓറഞ്ച്, വെള്ള, റോസ് നിറങ്ങളിലാണ് മുക്കുറ്റിപ്പൂക്കൾ കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ കൂടുതലും മഞ്ഞ നിറത്തിലുള്ള പൂക്കളോടുകൂടിയ മുക്കുറ്റിയാണ് കാണുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ റോസ് നിറത്തിലുള്ള പൂക്കളോടുകൂടിയും ഇവ കണ്ടുവരുന്നു. എല്ലായ്പ്പോഴും പുഷ്പിക്കുന്ന ഒരു സസ്യമാണ് മുക്കുറ്റി. തൊട്ടാവാടിയുടെ ഇലയുടെ സ്വഭാവമുള്ള ഇലയോടു കൂടിയ ഈ ചെടി എട്ടിഞ്ച് വരെ ഉയരത്തില്‍ വളരും. എന്നാല്‍ സാധാരണ അത്രയും ഉയരം വെക്കാറില്ല. ഒറ്റത്തണ്ടായി ആഗ്രഭാഗത്ത് കൂട്ടമായി ഇലകളോടുകാണുന്ന മുക്കുറ്റിയ്ക്ക് ഒരു ചെറുതെങ്ങിന്റെ ആകൃതിയാണ്. അതിനാല്‍ മുക്കുറ്റിയെ ‘നിലംതെങ്ങെ’ന്ന്‍ വിളിക്കുന്നു. തൊട്ടാവാടി പോലെ തൊടുമ്പോള്‍ ഇലകളും പൂവുകളും കൂമ്പുന്ന സ്വഭാവം ഇതിനുമുണ്ട്. മുക്കുറ്റി അതിന്റെ വിത്തുകളിലൂടെയാണ് പ്രജനനം നടത്തുന്നത്. കാലാവസ്ഥ, വളരുന്ന പ്രദേശം എന്നിവക്കനുസരിച്ച് മുക്കുറ്റിയുടെ രൂപത്തിലും നിറത്തിലും മാറ്റം പ്രകടമാണ്.
ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്, നിലത്ത് മാത്രമല്ല മതിലുകളിലും ഇവക്ക് വളരാൻ സാധിക്കും. കേരളത്തിൽ പാഴ്ഭൂമികളിലും വയലോരങ്ങളിലുമാണ് മുക്കുറ്റി കൂടുതലായും കണ്ടുവരുന്നത്. ഓക്സാലിഡിസി കുടുംബത്തിൽപ്പെട്ട ഈ ചെറുസസ്യം കാഴ്ചയിൽ നിസ്സാരനനാണെങ്കിലും ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സാരംഗത്ത് ഏറെ പ്രാധാന്യമർഹിക്കുന്നു. നേത്രരോഗങ്ങള്‍ക്കും മുക്കുറ്റി ഉത്തമൌഷധമാണ്. മുക്കുറ്റി സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നു ണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാവവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്. മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്. വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.
മുക്കുറ്റിക്ക് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നല്ലതാണ്. ലൈംഗിക ബലക്കുറവിന് പരിഹാരം കാണുന്നതിന് മുക്കൂറ്റി പാൽക്കഷായമായി ഉപയോഗിക്കാവുന്നതാണ്. മുക്കുറ്റി അരച്ച് ഇളനീരിൽ കലക്കി കുടിക്കുന്നത് ആസ്മാ രോഗത്തിന് വളരെ നല്ലതാണ്. മുക്കൂറ്റി ഇല നെറ്റിയിൽ അരച്ചുപുരട്ടുന്നത് പനി തലവേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുക്കൂറ്റി വളരെ നല്ലതാണ്.
കടപ്പാട്:നാട്ടുവൈദ്യം
(ഏതൊരു രോഗത്തിനും ആദ്യം ചെയ്യേണ്ടത് വൈദ്യസഹായം തേടുക എന്നുള്ളതാണ്)