ചണ്ഡീഗഡ്: പട്യാല നിന്നും ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പഞ്ചാബ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസ് സർവീസ് ആരംഭിച്ചു.
പട്ടിയാലയിൽ നിന്നും ഉച്ചയ്ക്ക് 12:40 -നും, ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പുലർച്ചെ 2 മണിക്കുമാണ് ബസ് പുറപ്പെടുന്നത്.
അംബാല, കുരുക്ഷേത്ര, പാനിപ്പത്ത് വഴിയായിരിക്കും സർവീസ്.എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും.