FeatureNEWS

അണ്ണാമലൈ പിടിച്ച പുലിവാൽ

ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പഴയൊരു ഐപിഎസ്കാരനാണ്.പക്ഷെ അദ്ദേഹം മാന്യമായ ആ തൊഴില് കളഞ്ഞ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനൊരു കാര്യമുണ്ട്-തീരെ ബുദ്ധിയില്ല.എന്നാൽ കുരുട്ടു ബുദ്ധി ആവോളമുണ്ടുതാനും.ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായതിനു ശേഷം അദ്ദേഹമത് ഒരുപാട് തെളിയിച്ചിട്ടുമുണ്ട്
അണ്ണാമലൈ അടുത്തിടെ തൊട്ട് ഒരു വാച്ച് കെട്ടി.ങാഹാ..ഇതാണോ ബല്യ  പ്രശ്നമെന്ന് ചോദിക്കരുത്. 4.5 ലക്ഷത്തിന്റെ റാഫേൽ വാച്ചായിരുന്നു അത്.ഇപ്പ പുരിഞ്ചതാ…
അപ്പ ശരി.വാച്ച് കെട്ടീട്ട്…ങാ.. വാച്ച് കെട്ടി നടന്നു. ലിമിറ്റഡ് എഡിഷൻ വാച്ചാണ്, ആകെ 500 വാച്ചുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളു, അതിൽ രണ്ടെണ്ണം മാത്രം ഇന്ത്യക്കാർക്ക് കിട്ടി. അതിൽ ഒരു ഭാഗ്യവാൻ നമ്മുടെ അണ്ണാമലൈജീയാണ്. നല്ല കാര്യം. അദ്ദേഹം അതേക്കുറിച്ച് പൊങ്ങച്ചം പറയുകയും ചെയ്തു.അല്ലെങ്കിലും വിടുവായത്തം അൽപ്പം കുടുതലുള്ള പാർട്ടിയാണ്.യേത്…അണ്ണാമലൈജിയുടെ കാര്യമാണ്!
ഒരു ഡിഎംകെ മന്ത്രി അണ്ണാമലൈയോട് ആനമലയേക്കാൾ വലിയ ഈ‌ വാച്ച് വാങ്ങാൻ എവിടുന്നാണ് കാശ് കിട്ടിയതെന്ന് ചുമ്മാ ഒന്ന് ചോദിച്ചു പോയി. അത് ജീക്ക് ബല്ലാതെ ഫീൽ ചെയ്തു.
ഏപ്രിൽ മാസം വാച്ചിന്റെ ബില്ല് വിവരങ്ങൾ മാത്രമല്ല തന്റെ വരവ് ചിലവ് കണക്കുകൾ കൂടെ പുറത്തു വിടും എന്ന് ജീയങ്ങ് പ്രഖ്യാപിച്ചു.
ഇന്നലെയാണ് അദ്ദേഹം അതൊക്കെ പുറത്തുവിട്ടത് കേട്ടോ.പക്ഷെ IPS കാരൻ ആണെങ്കിലും ഇപ്പോഴത്തെ ആ ‘സ്ഥാനം’ ഏറ്റെടുത്തതോടു കൂടി ഉണ്ടായിരുന്ന ബുദ്ധിയും പോയിക്കിട്ടി എന്ന് തോന്നുന്നു.
ഒരു പരിചയക്കാരൻ മൂന്ന് ലക്ഷം രൂപക്ക് തനിക്ക് വാച്ച് നൽകി എന്നും, താൻ അതിന് ക്യാഷ് നൽകി എന്നുമാണ് അണ്ണാമലൈ പറഞ്ഞത്. അതിന്റെ ബില്ലും, വെള്ള പേപ്പറിൽ മൂന്ന് ലക്ഷത്തിന്റെ ക്യാഷ് രസീതും പുറത്തു വിടുകയും ചെയ്തു. അതായത് ഒരുത്തൻ നാലര ലക്ഷത്തിന് വാച്ച് വാങ്ങി ഒരു മാസം കഴിഞ്ഞ് അതിൽ ഒന്നര ലക്ഷം കുറവ് വിലക്ക് അണ്ണാമലക്ക് വിറ്റു എന്ന്.
പക്ഷേ ഇന്ത്യൻ IT നിയമപ്രകാരം ക്യാഷ് ഡീലിങ്ങ് നടത്താനുള്ള മാക്സിമം ലിമിറ്റ് രണ്ടു ലക്ഷം രൂപയാണ്.അതിൽ കൂടുതൽ ക്യാഷ് നൽകുന്നതോ  വാങ്ങുന്നതോ കുറ്റകരമാണ്.ബീജെപി നേതാവായതു കൊണ്ട് ഒരുപക്ഷെ അദ്ദേഹത്തിന് ഇളവ് കിട്ടിയതാകാമെന്ന് വീണ്ടും ഡിഎംകെ മന്ത്രി.
എന്നാൽ പ്രശ്നം അവിടേയും തീർന്നില്ല.അടുത്ത കുഴപ്പം വാച്ചിന്റെ സീരിയൽ നമ്പർ ആണ്. ബില്ലിൽ ഉള്ള നമ്പരും അണ്ണാമലൈയുടെ കൈയ്യിൽ ഉള്ള വാച്ചിന്റെ നമ്പരും രണ്ടും രണ്ടാണ്.എഐഡിഎംകെയുടെ രണ്ടില പോലെ!
ഇനി വേറൊന്നു കൂടെ.തന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കൂടെ തെളിവായി അണ്ണാമല പുറത്തു വിട്ടിരുന്നു. അതിൽ പക്ഷേ ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപാ പിൻവലിച്ചതായി  കാണാനുമില്ല.
അതേസമയം തനിക്ക് മാസം വീട്ടു ചിലവുകൾക്ക് പ്രതിമാസം 6-7 ലക്ഷം രൂപാ ആകുമെന്ന് അണ്ണാമലൈ തന്നെ പറയുന്നുണ്ട്.അതു മൊത്തം സുഹൃത്തുക്കളുടെ സംഭാവന ആണെന്നാണ് ജീ പറയുന്നത്.
 എന്നാൽ കേരളത്തിലേക്ക് ഇട്ട കുഴലിന്റെ ഒരു ബ്രാഞ്ച് തമിഴ്നാട്ടിലേക്കും ഇട്ടിട്ടുണ്ട് എന്ന് ഡിഎംകെ മന്ത്രി പറഞ്ഞത് മുല്ലപ്പെരിയാറിനെ പറ്റിയല്ലേ എന്നതാണ് പുള്ളിയുടെ ഇപ്പോഴത്തെ സംശയം!!

Back to top button
error: