ഉത്തരാഖണ്ഡിന്റെ തലസ്ഥാനവും അതിവേഗം വളരുന്ന ഒരു നഗരവുമാണ് ഡെറാഡൂൺ. സമുദ്രനിരപ്
ഗുഹകൾ, വെള്ളച്ചാട്ടങ്ങൾ, പ്രകൃതിദത്ത നീരുറവകൾ എന്നിവയാൽ സമൃദ്ധമാണ് ഈ പ്രദേശം. “രാജ്യത്തിിന്റെ വിദ്യാഭ്യാസ കേന്ദ്രം” എന്നും ഈ നഗരം അറിയപ്പെടുന്നു, കാരണം രാജ്യത്തെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളുടെയും ബോർഡിംഗ് സ്കൂളുകളുടെയും ആസ്ഥാനമാണ് ഇവിടം.കൂടാതെ മിലിട്ടറി, ഐഎഎസ്, ഐപിഎസ് ട്രെയിനിംഗ് സെന്ററുകളും ഇവിടെ സ്ഥിതി ചെയ്യുന്നു.
മസൂറി
ഹിമാലയന്‍ നിരകളുടെ താഴ്വരകളില്‍ സ്ഥിതിചെയ്യുന്ന ഈ മനോഹരമായ പര്‍വ്വതപ്രദേശം ‘മലകളുടെ രാജ്ഞി’ എന്നാണ് അറിയപ്പെടുന്നത്.അതിമനോഹരമായ ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് ഈ പ്രദേശം. ഗല്‍വാള്‍ ഹിമാലയന്‍ റേഞ്ചിന്റെ താഴ്വാരത്തിലുള്ള മസൂറി സമുദ്രനിരപ്പില്‍ നിന്ന് 2,000 മീറ്റര്‍ (6,600 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ചൂടുകാലത്ത് സുഖകരമായ കാലവസ്ഥയില്‍ ആശ്വാസം തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മസൂറി ഒരു മികച്ച ഓപ്ഷനാണ്.
ലാല്‍ ഡിബ്ബ: മസൂറിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ലാല്‍ ഡിബ്ബ. 7700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിന്ന്, വടക്ക് ഭാഗത്തായി കിടക്കുന്ന ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളുടെ സുന്ദരമായ കാഴ്ചകള്‍ കാണാന്‍ കഴിയും. ഇവിടെ നിന്നാല്‍ ബദരിനാഥ്, കേദാര്‍നാഥ് പ്രദേശങ്ങളുടെ വിദൂരദൃശ്യം ലഭിക്കും
ധനോല്‍ട്ടി: മസൂറിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍ സ്റ്റേഷനാണ് ധനോല്‍ട്ടി. ഡൂണ്‍ താഴ്വരയും മഞ്ഞുമൂടിയ ഗര്‍വാള്‍ ഹിമാലയവും അവിടെ നിന്ന് നന്നായി ആസ്വാദിക്കാന്‍ കഴിയും.
ഭട്ട വെള്ളച്ചാട്ടം: മസൂറി-ഡെറാഡൂണ്‍
പാതയില്‍ മസൂറിയില്‍ നിന്ന് 7 കി.മീ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ഭട്ട വെള്ളച്ചാട്ടം. ഇവിടെ പാരഗ്ലൈഡിംഗ് ഉള്‍പ്പടെയുള്ള സാഹസിക വിനോദങ്ങള്‍ക്കായിട്ടുള്ള സൗകര്യവും ഉണ്ട്.
കെംപ്റ്റി ഫാള്‍സ്: മസൂറി പട്ടണത്തില്‍ നിന്ന് ഏകദേശം 17 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അവിസ്മരണീയമായ അനുഭവമായിരിക്കും. ഇതിന് സമീപത്തായി ലേക് മിസ്റ്റ് എന്ന ഒരു പ്രദേശവും കാണാനുണ്ട്.
ഝരിപാനി വെള്ളച്ചാട്ടം: മസൂറി-ഝരിപാനി റോഡില്‍ മുസൂറിയില്‍ നിന്ന് 8.5 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മോസി ഫാള്‍: ഇടതൂര്‍ന്ന വനത്തിലുള്ളിലെ വന്യസൗന്ദര്യത്തോടെ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മോസി ഫാള്‍ മസൂറിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്തേക്ക് ബാര്ലോഗഞ്ച് വഴി എത്തിച്ചേരാം.
മുനിസിപ്പല്‍ ഗാര്ഡന്: മസൂറി പട്ടണത്തില്‍ നിന്ന് രണ്ട് കി.മി ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ പൂന്തോട്ടത്തില്‍ നിന്നുള്ള സൂര്യാസ്തമനം വ്യത്യസ്തമായ ഒരു കാഴ്ാനുഭവമായിരിക്കും. ലൈബ്രറി പോയിന്റിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഹാപ്പി വാലി എന്ന ഈ പ്രദേശത്ത് തിബറ്റന്‍ സങ്കേതങ്ങള്‍, ഐഎഎസ് അക്കാദമി എന്നിവയെല്ലാം സന്ദര്‍ശിക്കാം. ഇവിടെ നിന്ന് 4 കിമി അകലെ കമ്പനി ഗാര്ഡന് എന്നൊരു പൂന്തോട്ടവുമുണ്ട്.