KeralaNEWS

ഡ്യൂട്ടി ചെയ്യവേ കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു

കണ്ണുർ:ഡ്യൂട്ടി ചെയ്യവേ കെ എസ് ആർ ടി സി ബസ് കണ്ടക്ടർ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു.കണ്ണൂർ ഡിപ്പോയിലെ കണ്ടക്ടർ ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ സജി പുരത്തിൽ പി.വി.സജീവൻ (47) ആണ് ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചത്.
 വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽ നിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സിലെ കണ്ടക്ടറായിരുന്നു.ഹുൻസൂരിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്ന സജീവനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ പാക്കഞ്ഞി നാരായണൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്.അവിവാഹിതനായിരുന്നു.

Back to top button
error: