തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് മംഗളുരു വരെ നീട്ടണെമന്ന് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
തിരുവനന്തപുരം-കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടണമെന്നും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണെമന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണെമന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.