LocalNEWS

തെരുവ് വിളക്ക് നന്നാക്കാന്‍ വൈദ്യുതി തൂണില്‍ കയറിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കാസർകോട്:തെരുവ് വിളക്ക് നന്നാക്കാന്‍ വൈദ്യുതി തൂണില്‍ കയറിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.കുമ്ബള ഷിറിയയിലെ മുഹമ്മദ് ഹനീഫ് (40) ആണ് മരിച്ചത്.

കെഎസ്‌ഇബി നെല്ലിക്കുന്ന് സെക്ഷന് കീഴില്‍ വരുന്ന മൊഗ്രാല്‍ പുത്തൂരില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പ്രദേശവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇലക്‌ട്രീഷ്യനായ മുഹമ്മദ് ഹനീഫ് കെഎസ്‌ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

Back to top button
error: