തൃശൂര്‍: തളിക്കുളം കൊപ്രക്കളത്ത് കെ.എസ്.ആര്.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര് മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കുണ്ട്.
പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന് (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന് ഷാജു (49) ഭാര്യ ശ്രീജ (44), മകള്‍ 11 വയസുള്ള അഭിരാമി എന്നിവര്‍ക്കാണ് പരിക്ക്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.ഗുരുവായൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കെ.എസ്.ആര്.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു.