തിരുവനന്തപുരം:കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു.കഴിഞ്ഞ ദിവസം 100.3 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.വൈകുന്നേരം പീക് ലോഡ് സമയത്തെ ഉപയോഗംതന്നെ 4903 മെഗാവാട്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 518 മെഗാവാട്ടിന്റെ വര്‍ധന.
ജലവൈദ്യുത പദ്ധതികള്‍ക്കുള്ള സംഭരണികളില്‍ 40ശതമാനം മാത്രമാണ് വെള്ളമുള്ളത്.അടുത്ത ദിവസങ്ങളില്‍ മഴയ്‌ക്കു സാധ്യതയുണ്ടെന്ന കാലാവസ്‌ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിലാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ.അതും പാളിയാല്‍ അധിക വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നു യൂണിറ്റിന് 10 രൂപയ്‌ക്കു വാങ്ങി കമ്മി നികത്തേണ്ടി വരും.അവിടെയും ക്ഷാമം വന്നാല്‍, വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വരും.