KeralaNEWS

ബിജെപി നേതാവിന്റെ വീട്ടിൽ വിഷു സദ്യ ഉണ്ട് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത

തിരുവനന്തപുരം: ബിജെപി നേതാവിനൊപ്പം വിഷു സദ്യ ഉണ്ട് ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസ്‌.
 ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ ഹരിയുടെ വീട്ടിലെത്തിയാണ് തിരുമേനി വിഷു സദ്യ 
ഉണ്ടത്.ഈസ്റ്റർ ദിനത്തിൽ യൂലിയോസ് നടത്തിയ മോദി, ആർ എസ് എസ് അനുകൂല പരാമർശങ്ങൾ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
അതേസമയം ‍സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് മെത്രോപോലീത്ത പറഞ്ഞു.ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശത്രുവോ മിത്രമോ അല്ലെന്നും താന്‍ പറയുന്നത് പൊതുവായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള തീരുമാനത്തില്‍ ബിജെപി അയവ് വരുത്തി.വ്യാപക സന്ദര്‍ശനം വേണ്ടെന്നാണ് തീരുമാനം.പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും.

Back to top button
error: