KeralaNEWS

യാക്കോബായ വിഭാഗത്തിന് ആറ് പള്ളികളുടെ കൂടി മേൽക്കോയ്മ നഷ്ടമാകുന്നു

കൊച്ചി: മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച്‌ ബില്ലില്‍ അനിശ്ചിതത്വം തുടരവേ യാക്കോബായ വിഭാഗത്തിന് ആറ് പള്ളികള്‍ കൂടി നഷ്ടമാകുന്നു.

അങ്കമാലി ഭദ്രാസനത്തിലെ ഓടക്കാലി സെന്‍റ് മേരീസ് പള്ളി, പെരുമ്ബാവൂര്‍ ഭദ്രാസനത്തിലെ മഴുവന്നൂര്‍ സെന്‍റ് തോമസ് പള്ളി, പുളിന്താനം സെന്‍റ് ജോണ്‍സ് പള്ളി, കണ്ടനാട് ഭദ്രാസനത്തിലെ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് പള്ളി, കാരിക്കോട് സെന്‍റ് മേരീസ് പള്ളി, കൊല്ലം ഭദ്രാസനത്തിലെ മുഖത്തല സെന്‍റ് സ്റ്റീഫന്‍സ് പള്ളി എന്നിവിടങ്ങളിലാണ് ഓര്‍ത്തഡോക്സ് വിഭാഗം വൈദികര്‍ക്ക് ആരാധനക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ഇതെല്ലാം തന്നെ യാക്കോബായ പക്ഷത്തിന് ഭൂരിപക്ഷമുള്ള പള്ളികളാണ്.

 

Signature-ad

ഓര്‍ത്തഡോക്സ് സഭക്കനുകൂലമായ 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയാണ് യാക്കോബായ വിഭാഗത്തിന്‍റെ പള്ളികള്‍ നഷ്ടമാകാന്‍ കാരണം. മലങ്കരയിലെ 1064 പള്ളികളും ഓര്‍ത്തഡോക്സ് സഭയുടെ 1934 ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നായിരുന്നു കോടതിവിധി. ഈ വിധിയുടെ ചുവട് പിടിച്ച്‌ യാക്കോബായ വിഭാഗത്തിന് ഇതിനോടകം 62 പള്ളികളാണ് നഷ്ടമായത്.

Back to top button
error: