കട്ടപ്പന:വിദ്യാര്‍ഥികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി ഇവിടെയൊരു അധ്യാപിക.
ബി.ആര്‍.സി കട്ടപ്പനയുടെ കീഴില്‍ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നടത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും മുരിക്കാട്ടുകുടി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ ലിന്‍സി ജോര്‍ജാണ് വിഷുക്കൈനീട്ടം വീടുകളിലെത്തിക്കുന്നത്.
ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ കണിക്കൊന്നയുടെ ചിത്രം ആലേഖനം ചെയ്‌ത പ്രത്യേക കവറിലാണ് വിഷുക്കൈനീട്ടം കുട്ടികള്‍ക്ക് എത്തിച്ചുനല്‍കുന്നത്. വിവിധ കാരണങ്ങളാല്‍ സ്‌കൂളില്‍ പോയി പഠനം നടത്താന്‍ കഴിയാത്ത 32 കുട്ടികളാണ് കട്ടപ്പന ബി.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ അവരവരുടെ വീടുകളിലിരുന്ന് പഠനം നടത്തുന്നത്. ഇവര്‍ക്ക് ലിന്‍സി ടീച്ചറിന്റെ വക 100 രൂപ വീതമാണ് വിഷുക്കൈനീട്ടം.
അധ്യാപികയുടെ ശമ്ബളത്തില്‍ നിന്ന് ഒരു വിഹിതം നീക്കിവച്ചാണ് കൈനീട്ടം.
അതിനൊപ്പം തപാല്‍ വകുപ്പ് ഒരു രൂപ കൂടി ചേര്‍ത്ത് 101 രൂപയാണ് ഇവരുടെ വീടുകളില്‍ എത്തിച്ചുനല്‍കുന്നത്.