IndiaNEWS

കര്‍ണാടകയില്‍ ഇന്നലെയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി 11 പേര്‍ മരിച്ചു

മംഗലാപുരം:കര്‍ണാടകയില്‍ ഇന്നലെയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി 11 പേര്‍ മരിച്ചു.കുടക് ജില്ലയിലെ സംപാജെ ഗേറ്റിലും തുമകൂരു ജില്ലയിലെ സിറ എന്ന സ്ഥലത്തുമാണ് വാഹനാപകടങ്ങളുണ്ടായത്.മരിച്ച 11 പേര്‍ക്ക് പുറമേ 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സംപാജെ ഗേറ്റില്‍ കാറും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെയാണ് ആറ് പേര്‍ മരിച്ചത്. മാണ്ഡ്യ ജില്ലയിലെ മദ്ദൂരില്‍ നിന്നും ദക്ഷിണ കന്നഡയിലെ സുള്ള്യയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു.
സ്വകാര്യ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ചായിരുന്നു സിറയില്‍ അപകടം. ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ബെംഗളൂരു സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: