യാത്രക്കാരുണ്ടെങ്കിൽ 16 കോച്ച്; അല്ലെങ്കിൽ 8 കോച്ചുകളുള്ള 2 ട്രെയിൻ എന്ന് റയിൽവെ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച
വന്ദേഭാരത് ട്രെയിൻ ഒന്നല്ല, രണ്ടാണെന്ന് റയിൽവെ.എന്നാൽ യാത്രക്കാരുണ്ടെങ്കിൽ 16 കോച്ചായി തന്നെ കേരളത്തിൽ ഓടിക്കുമെന്നും അല്ലെങ്കിൽ 8 കോച്ചുകളുള്ള 2 ട്രെയിനുകളായി മാറ്റുമെന്നാണ് പുതിയ വിവരം.
അങ്ങനെ സംഭവിച്ചാൽ രണ്ടാമത്തെ റേക്ക് തിരുനെൽവേലി–ചെന്നൈ റൂട്ടിലാകും ഓടിക്കുകയെന്നും റയിൽവെ വ്യക്തമാക്കി.കേരളത്തിൽനിന്നു സാധ്യതയുള്ള മറ്റ് 2 റൂട്ടുകളും കർണാടകയിലേക്കുള്ളതാണ് എറണാകുളം–മംഗളൂരു, എറണാകുളം–ബെംഗളൂരു.
എന്നാൽ കർണാടകയിൽ തിരഞ്ഞെടുപ്പു പെരുമാറ്റം ചട്ടം നിലനിൽക്കുന്നതിനാൽ ഇവ ഉടനുണ്ടാകില്ലെന്നാണു സൂചന.