NEWSPravasi

കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം:ഗള്‍ഫില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
വിമാനകമ്ബിനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയ സാഹചര്യത്തിലായിരുന്നു പ്രവാസികള്‍ക്ക് വേണ്ടി ഈ മാസം രണ്ടാംവാരം മുതല്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ക്ക് വേണ്ടി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ 175 സീറ്റുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരുന്നു.
കേന്ദ്രം അനുമതി നിഷേധിച്ചതോടെ നാലിരട്ടി തുക നൽകി ഗൾഫിൽ നിന്നും നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ട ഗതികേടിലാണ് പ്രവാസി മലയാളികൾ.

Back to top button
error: