HealthNEWS

മധുര തുളസി എന്ന മാജിക് ലീഫ് 

ഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന ഒരു ചെടിയാണ് മധുര തുളസി. പഞ്ചസാരയേക്കാൾ 30 ഇരട്ടി
മധുരം മധുര തുളസിയുടെ ഇലകൾക്കുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത് ഒരു നുള്ള് ചായയിലും കാപ്പിയിലുമെല്ലാം ഇട്ടാൽ മതി
നല്ല മധുരമുള്ളതും ഹെൽത്തി ആയതുമായ ചായ കുടിക്കാം.
നമ്മുടെ രാജ്യത്ത് നൂറിൽ പരം ഉത്പന്നങ്ങളിൽ മധുര തുളസി ഉപയോഗിക്കുന്നുണ്ട്.പ്രമേഹ രോഗികൾക്ക്  പഞ്ചസാരക്ക് പകരം മധുര തുളസി ഉപയോഗിക്കാവുന്നതാണ്.ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റീവിയോള് ഗ്‌ളൈക്കോസൈഡ് (steviol glycoside) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്തുന്നു.
ഇതിൽ കാലോറി പൂജ്യം  ആയതു കൊണ്ട് ശരീര ഭാരമുള്ളവർക്ക്  ശരീര ഭാരം കുറക്കുവാനും ഫാറ്റ് കാരണം കുടവയർ ഉള്ളവർക്ക് കുടവർ കുറക്കുവാനും ഉപകരിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന anti fungal, anti bacterial, anti inflammatory എന്നീ ഘടകങ്ങൾ മുടി കൊഴിച്ചിലും താരനും തടയുന്നു.
കൂടാതെ ബ്ലഡ്‌ പ്രഷർ കണ്ട്രോൾ ചെയ്യുന്നു ക്യാൻസറിനെ പ്രതിരോധിക്കുന്നു
എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത്രയൊക്കെ ഔഷധ ഗുണങ്ങളുള്ള ഇതിന് മാജിക്‌ ലീഫ് എന്നും പേര് പറയാറുണ്ട്

Back to top button
error: