പാലക്കാട്: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തെക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. ഞാനും ഒരു സാധാരണക്കാരൻ ആണ്. എനിക്കും മനസ്സിലായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹൈകോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ നിലപാട് വ്യക്തമാക്കും. സാറ്റലൈറ്റ് റേഡിയോ കോളർ ലഭ്യമാണോ എന്നു പോലും ഉറപ്പില്ല. കോടതി അത് പരിശോധിച്ചിട്ടില്ല. എന്തായാലും റേഡിയോ കോളർ ഉടൻ എത്തില്ല എന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതുമായ ബന്ധപ്പെട്ട ട്രയല്‍ റണ്ണിനെതിരെ ആദിവാസികൾ വാഴച്ചാലിൽ നടത്തി വന്ന ഉപരോധ സമരം താത്കാലികമായി അവസാനിപ്പിച്ചു നാളെ കോടതി കേസ് പരിഗണിച്ച ശേഷം ട്രയൽ റൺ നടത്തു എന്ന് വനം വകുപ്പ് ഉറപ്പു നൽകി.വാഹനങ്ങൾ കടത്തി വിട്ടു.ട്രയൽ റണ്ണിനായി കൊണ്ട് വന്ന ലോറി തുടര്‍ന്ന് തിരിച്ചുപോയി.പറമ്പിക്കുളം മുതിരച്ചാലിലാണ് ആനയെ കയറ്റിവിടാന്‍ ഉദ്ദേശിക്കുന്നത്. ഇവിടേക്ക് ആനയെ എത്തിക്കുന്നത് ജീവന് ഭീഷണി എന്നാരോപിച്ചാണ് ജനങ്ങൾ റോഡ് ഉപരോധിച്ചത്.