NEWSSocial Media
വാർത്തകൾ വായിക്കണമെങ്കിൽ ഈമെയിൽ ഐഡിയും പാസ്‌വേഡും കൊടുക്കണമത്രേ!
News DeskApril 11, 2023
മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളുടെ ഓൺലൈൻ വേർഷൻ തടസ്സം കൂടാതെ വായിക്കണമെങ്കിൽ ഈമെയിൽ ഐഡിയും പാസ്‌വേഡും കൊടുക്കണമത്രേ….
അതെന്താ സാറന്മാരേ… ഞങ്ങളുടെയൊന്നും ഡാറ്റക്ക് ഒരു വിലയും ഇല്ലേ?
സ്പ്രിംഗ്ളർ ഡാറ്റ ചോർത്തും എന്ന് കാണ്ഡം കാണ്ഡം ഉപന്യാസം രചിച്ച നിങ്ങൾ ഈ ചെയ്യുന്നത് ഡാറ്റ അടിച്ച് മാറ്റൽ അല്ലേ?
ഞങ്ങളുടെ ഈമെയിൽ ഐഡിയും, ഇന്റർനെറ്റ് ഉപഭോഗ ശീലവും നല്ല വില കിട്ടിയാൽ നിങ്ങൾ മറ്റ് മാർക്കറ്റിംഗ് ഏജൻസികൾക്ക് കൈമാറില്ല എന്ന് എന്താണ് ഉറപ്പ്?
(ഇനിയിപ്പോ കെഫോൺ വന്നാൽ വൃക്കയുടേം കരളിന്റേം കാര്യത്തിൽ വരെ ഉറപ്പില്ല എന്ന് ഹോണറബിൾ മാഡം പറഞ്ഞ് വെച്ചിട്ടുമുണ്ട്)
അതുകൊണ്ട്, തത്കാലം, ഡാറ്റ തന്ന് നിങ്ങളുടെ വ്യാജവാർത്തകൾ വായിക്കുന്നില്ല…. എന്തെങ്കിലും ഒക്കെ അറിയണം എന്നുണ്ടെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ തേടിക്കോളാം…..
(കടപ്പാട്: സോഷ്യൽ മീഡിയ)