തിരുവനന്തപുരം: പിന്നിട്ട സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനം വർധിച്ചു. മുൻവർഷത്തെക്കാൾ ചെലവ് കുറയ്ക്കാനുമായിട്ടുണ്ട്.നികുതി വരുമാനത്തിൽ 10,000 കോടിയുടെ വർധനയുണ്ടാപ്പോൾ ചെലവിൽ കുറഞ്ഞത് ഏകദേശം 20,000 കോടി രൂപയാണ്.
കേന്ദ്രത്തിൽനിന്ന് കിട്ടിക്കൊണ്ടിരുന്നതിൽ ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതുൾപ്പെടെ 24,000 കോടിയോളം രൂപ കുറവുവന്ന സാഹചര്യത്തിലും കേരളത്തിന് നിവർന്നു നിൽക്കാനായത് നേട്ടം തന്നെ എന്നാണ് വിലയിരുത്തൽ.
പദ്ധതിച്ചെലവിൽ തദ്ദേശസ്ഥാപനങ്ങളിൽ 101 ശതമാനവും സംസ്ഥാന പദ്ധതിയിൽ 81.5 ശതമാനവും ട്രഷറിയിൽനിന്ന് വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നാണ് ധനവകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നത്.
സംസ്ഥാന പദ്ധതിച്ചെലവ് (ട്രഷറിയിൽനിന്ന് വിതരണം ചെയ്തത്) മുൻവർഷത്തെക്കാൾ കുറവാണ്. മുൻവർഷം 90 ശതമാനമായിരുന്നു.ചെലവ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്രയും ചെലവാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സർക്കാർ.