മോനിഷയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലചിത്ര അവാർഡും
കെ.എസ്.ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും നേടിക്കൊടുത്ത
നഖക്ഷതങ്ങൾ റിലീസായത്
37 വർഷം മുൻപ് ഇതേ ദിവസം
( 1986 ഏപ്രിൽ 11 ) …..
എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനീത് ; സലീമ ; തിലകൻ , ജഗന്നാഥ വർമ്മ, കവിയൂർ പൊന്ന,ഗായകൻ പി.ജയചന്ദ്രൻ എന്നിവർ അഭിനയിച്ചു ….
ഒന്നിനൊന്നു മികച്ച ഗാനങ്ങളാൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു ..
,ഒ.എൻ.വി കുറുപ്പിന്റെ രചനയും
ബോംബെ രവിയുടെ സംഗീതവും…
✅മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി…
✅ആരേയും ഭാവഗായകനാക്കും……
✅കേവല മർത്യ ഭാഷ കേൾക്കാത്ത…
✅നീരാടുവാൻ നിളയിൽ നീരാടുവാൻ….
✅വ്രീളാ ഭരിതയായ്…..
ഒഎൻവിക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡും ഈ ചിത്രം നേടിക്കൊടുത്തു…
കന്നിച്ചിത്രത്തിലൂടെ മികച്ചനടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നടിയായിരുന്നു മോനിഷ ( 15 വയസ്സ് )
മഞ്ഞൾപ്രസാദം നെറ്റിയിൽചാർത്തി വന്ന ആ പ്രതിഭയുടെ ഓർമ്മയ്ക്കുമുമ്പിൽ പ്രണാമം