IndiaNEWS

മതപരമായ ഘോ​ഷ​യാ​ത്ര​യി​ൽ ആ​യു​ധ​ങ്ങളുടെ പ്രസക്തി എന്താണ്?-സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി റോ​ഹി​ങ്ട​ൺ ന​രി​മാ​ൻ

ന്യൂഡൽഹി:മതപരമായ ഘോ​ഷ​യാ​ത്ര​യി​ൽ ആ​യു​ധ​ങ്ങളുടെ  പ്രസക്തി എന്താണെന്ന ചോദ്യവുമായി സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി റോ​ഹി​ങ്ട​ൺ ന​രി​മാ​ൻ.രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട അ​ക്രമങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.​
വി​ദ്വേ​ഷ​കു​റ്റ​ങ്ങ​ൾ ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന 2018ലെ ​തെ​ഹ്സീ​ൻ പൂ​നാ​വാ​ല കേ​സി​ലെ സു​പ്രീം​കോടതി മാർഗനിർദേശം പാലിച്ചിരുന്നുവെങ്കിൽ രാ​മ​ന​വ​മി വേ​ള​യി​ൽ ഇ​ത്ത​രം ല​ജ്ജാ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക​ഴി​ഞ്ഞ വ​ർ​ഷം ഹ​നു​മാ​ൻ ജ​യ​ന്തി ആ​ഘോ​ഷ വേ​ള​യി​ലും ദി​വ​സ​ങ്ങ​ൾ നീണ്ട അക്രമങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പൊ​ലീ​സ് സേ​ന​യെ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും പൗ​ര​ജ​ന​ങ്ങ​ളുടെ മൗ​ലി​ക ക​ട​മ​ക​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യമാണ്.ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന മു​സ്‍ലിം​ക​ളെ​ല്ലാം ഇ​ന്ത്യ​ക്കാ​രാ​ണ് എ​ന്ന് അ​വ​രെ ഉ​ണ​ർ​ത്തി​ക്കൊ​ണ്ട് വേ​ണം ഇ​താ​രം​ഭി​ക്കാ​ൻ. ഈ ​അ​ടി​സ്ഥാ​ന​വ​സ്തു​ത എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പൊ​ലീ​സ് സേ​ന​ക​ളിൽ ഊട്ടിയുറപ്പിച്ചു കഴിഞ്ഞാൽ കാര്യങ്ങൾ ഏറെ മെച്ചപ്പെടും.

ഇവിടുത്തെ മാധ്യമങ്ങളും മോശക്കാരല്ല.രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​വു​ക​യും അ​തി​ന്റെ പ​രി​ണി​ത​ഫ​ല​മാ​യി അ​ക്ര​മം ഉ​ണ്ടാ​വു​ക​യും ചെ​യ്തു​വെ​ന്ന  ക​ഥ​യാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ഘോ​ഷ​യാ​ത്ര​യി​ൽ ആ​യു​ധ​മേ​ന്തി പ​ങ്കു​ചേ​രു​ന്ന​വ​ർ, വി​ദ്വേ​ഷം മു​റ്റു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ, മ​സ്ജി​ദു​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ത്തുന്ന ​​ പ്ര​കോ​പ​ന​പ​ര​മാ​യ ചെ​യ്തി​ക​ൾ എ​ന്നി​വ​യൊ​ന്നും ക​ണ്ടി​ല്ലെന്ന് നടിക്കുന്നു അവർ-അദ്ദേഹം കുറ്റപ്പെടുത്തി

അതേസമയം രാമനവമി ദിനത്തില്‍ ഉത്തർപ്രദേശിലെ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവര്‍ത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍  പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്ലിം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമാണെന്നും പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തി.
ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണത്രെ പ്രധാന സൂത്രധാരന്‍. ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അനുയായികളും മെഹ്താബ് ബാഗില്‍ മാര്‍ച്ച്‌ 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു. പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ജിതേന്ദ്ര കുശ്വാഹയോട് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇമ്രാന്‍ ഖുറൈശി എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വര്‍ഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആഗ്ര ചത്ത മേഖലയിലെ അഡീഷണല്‍ പൊലീസ് കമീഷണര്‍ ആര്‍.കെ സിംഗ് വെളിപ്പെടുത്തി.

Back to top button
error: