കോട്ടയം:സംഘപരിവാർ അതിന്റെ അജണ്ടകൾ ഒന്നൊന്നായി പൂർത്തിയാക്കി വരുന്ന ഘട്ടത്തിലും, ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള കേരളത്തിൽ ഇനിയും അധികാരത്തിന്റെ നാലയലത്ത് എത്താൻ കഴിയാത്തതിന്റെ ജാള്യത ചെറുതല്ല.
കോർപ്പറേറ്റ് ചങ്ങാതിമാരുടെ സഹായത്താൽ ആർജിച്ച പൂത്ത കാശ് കൊണ്ട് ജനവിധി അട്ടിമറിച്ച് പല സംസ്ഥാനങ്ങളും കൈലാക്കിയ ബിജെപി തന്ത്രം കേരളത്തിൽ ഇതുവരെ വിജയിച്ചില്ല.അതിനു കാരണം മറ്റൊന്നുമല്ല ഇവിടുത്തെ ഇടതുപക്ഷത്തിന്റെ ശക്തി സംഘപരിവാറുകളുടെ കണക്കുകൂട്ടലുകൾക്കും അപ്പുറത്താണെന്നുള്ളതാണ്.
മറ്റൊന്ന് യുഡിഎഫിൽ മതന്യൂനപക്ഷങ്ങൾക്കുള്ള നിർണ്ണായക സ്വാധീനമാണ്. ഇപ്പോൾ നേരിട്ട് യുഡിഎഫിന്റെ അടിത്തറ പൊളിക്കാനുള്ള പുറപ്പാടാണ് ബിജെപി നടത്തുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോൾ അണപൊട്ടിയൊഴുകുന്ന നസ്രാണി പ്രേമം…സ്വതവേ ക്രിസ്ത്യനികൾക്കിടയിലുള്ള മുസ്ലിം വിരോധം കത്തിച്ചുകൊണ്ടാണ് ഈ പണിക്കുള്ള കളം ബിജെപി ഒരുക്കുന്നത്.
മലയാറ്റൂർ മല കയറുന്നു, അരമന തോറും കയറിയിറങ്ങുന്നു, ഇസ്റ്റർ ആഘോഷത്തിന് ചുക്കാൻ പിടിക്കുന്നു. എന്താ പുകില്..!
ആർഎസ്എസിന്റെ പ്രത്യശാസ്ത്ര ഗ്രന്ഥമായ വിചാരധാരയിൽ,
തങ്ങളുടെ ആഭ്യന്തര ശത്രുക്കളുടെ കണക്കിൽ രണ്ടാമത്തെ കൂട്ടരെയാണ് ഇപ്പോൾ ഓടിച്ചിട്ട് പിടിച്ച് നക്കികൊല്ലൻ ശ്രമിക്കുന്നത്. അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന ചില തിരുമേനിമാർ സ്വന്തം തടി രക്ഷിക്കാൻ ഇവർക്ക് ഓശാന പാടുന്നുമുണ്ട്.എന്തായാലും ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് ബിജെപി കണക്കുകൂട്ടുന്നത്.യുഡിഎഫിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി അധികാരം പിടിക്കുക.അതുവഴി ഇടതുപക്ഷത്തിന്റെ കേരളത്തിലെ ശക്തി ചോർത്തുക!