KeralaNEWS

കൊച്ചിയിൽ കാറിടിച്ച്‌ പോലീസുകാരന്‍ കൊല്ലപ്പെട്ടു

കൊച്ചി:കാറിടിച്ച്‌ പോലീസുകാരന്‍ മരിച്ചു.എറണാകുളം മടക്കത്താനം സ്വദേശി നജീബാണ് മരിച്ചത്. 46 വയസായിരുന്നു.

മടക്കത്താനത്ത് വീടിന് മുന്നിലായി റോഡരികില്‍ നില്‍ക്കുമ്ബോഴാണ് നജീബിനെ കാര്‍ ഇടിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

 

Signature-ad

പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്നു.അപകടത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് പോലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Back to top button
error: