കണ്ണൂര്‍: മേനച്ചോടിയില്‍ അമ്മക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. മേനച്ചോടി വെള്ളുവ വീട്ടില്‍ ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശൈലജയുടെ ഭര്‍ത്താവ് പ്രഭാകരന് അക്രമത്തില്‍ നിസാരമായി പരിക്കേറ്റു. പ്രദേശവാസിയായ നമ്ബിക്കണ്ടി രാജന് (50)എന്നയാളാണ് മൂവരെയും വെട്ടിപ്പരിക്കേല്പിച്ചത്. വഴിത്തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം.