ആലപ്പുഴ:മദ്യവില്പന ഭാര്യ തടഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവ് വീടിനു തീയിട്ടു.
അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് കരൂര്‍ അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തിന് വടക്ക് പുതുവല്‍ വിജയനാണ് വീട് മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്.
അനധികൃത മദ്യ വില്പന നടത്തിയതിനെത്തുടര്‍ന്നു പോലീസ് പിടികൂടിയ വിജയന്‍ റിമാന്‍ഡ് കാലാവധിക്കു ശേഷം മൂന്നു ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്.വീണ്ടും മദ്യവിൽപ്പന തുടങ്ങിയത് ഭാര്യ തടഞ്ഞപ്പോഴാണ് ഇയാൾ വീടിന് തീയിട്ടത്.
തീപിടിത്തത്തില്‍ തൊട്ടടുത്ത ഷെഡും ഷെഡില്‍ സൂക്ഷിച്ചിരുന്ന മത്സ്യ ബന്ധന ഉപകരണങ്ങളും കത്തിനശിച്ചു.ഇയാൾ ഒളിവിലാണ്.