NEWSSports

സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം

മഞ്ചേരി:ഹീറോ സൂപ്പര്‍ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ വിജയം. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്‍ ദിയാമന്റകോസ് ദിമിത്രിയോസ്,നിഷു കുമാർ,കെപി രാഹുല്‍ എന്നിവരാണ് ഗോൾ നേടിയത്.കൃഷ്ണയാണ് റൗണ്ട് ഗ്ലാസിനായി ഗോള്‍ നേടിയത്.
ഏപ്രില്‍ 12-ന് ശ്രീനിധി ഡെക്കാനുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരം നടക്കുക.

Back to top button
error: